സന്‍ആ- യെമനിലെ മാരിബില്‍ ഇറാന്‍ പിന്തുണയുള്ള ഹൂത്തി ഭീകരരുടെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു.
മാരിബില്‍ കഴിഞ്ഞ ദിവസം സിവിലിയന്മാര്‍ക്കുനേരെ ഹൂത്തികള്‍ ബാലിസ്റ്റിക് മിസൈല്‍ അയച്ചിരുന്നു. അന്താരാഷ്ട്ര അംഗീകാരമുള്ള യെമന്‍ സേനയും ഹൂത്തികളും തമ്മില്‍ വെള്ളിയാഴ്ച രൂക്ഷ ഏറ്റുമുട്ടല്‍ നടന്നു. ഹുദൈദയിലായിരുന്നു ഏറ്റുമുട്ടലെന്ന് യെമന്‍ സേനയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വടക്കന്‍ ഭാഗത്ത് ഹൂത്തികളുടെ ശക്തികേന്ദ്രങ്ങളിലേക്ക് സൈനിക മുന്നേറ്റം തുടരുകയാണ്.