ന്യൂദല്‍ഹി- മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്(നീറ്റ്) ഓഗസ്റ്റ് ഒന്നിനു നടക്കും.
ഓണ്‍ലൈന്‍ വഴി അപേക്ഷ സര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും.
എം.ബി.ബി.എസ്, ബി.ഡി.എസ്,ബി.എ.എം.എസ്, ബി.എസ്.എം.എസ്, ബി.യു.എം.എസ്, ബി.എച്ച്.എം.എസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനാണ് നീറ്റ് (യു.ജി) 2021 പരീക്ഷ.
ഇംഗ്ലീഷ്, ഹിന്ദി എന്നിവയള്‍പ്പെടെ 11 ഭാഷകളില്‍ പരീക്ഷ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു.