ചെന്നൈ- മക്കള്‍ നീതി മയ്യം നേതാവ് കമലഹാസന്‍ കോയമ്പത്തൂര്‍ സൗത്തില്‍ മത്സരിക്കും. ആകെയുള്ള 234 സീറ്റുകളില്‍ 154 എണ്ണത്തില്‍ മക്കള്‍ നീതി മയ്യം മത്സരിക്കുമെന്ന് കമല്‍ നേരത്തെ അറിയിച്ചിരുന്നു. ബാക്കിയുള്ള 80 സീറ്റുകളില്‍ ഘടകകക്ഷികളായ ആള്‍ ഇന്ത്യ സമതുവ മക്കള്‍ കറ്റ്ച്ചി (എ ഐ എസ് എം കെ), ഇന്തിയ ജനനായക കറ്റ്ച്ചി എന്നിവരും മത്സരിക്കും.
എഴുപതുപേരുടെ പട്ടികയാണ് മക്കള്‍ നീതി മയ്യം പുറത്തുവിട്ടിരിക്കുന്നത്. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ സഹപ്രവര്‍ത്തകനും ശാസ്ത്രജ്ഞനുമായ വി പൊന്‍രാജ്, ഗാനരചയിതാവ് സ്‌നേഹന്‍, മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ സന്തോഷ് ബാബു എന്നിവര്‍ ഇതില്‍ പ്രമുഖരാണ്.
പിതാവ് ശ്രീനിവാസന് ആദരമര്‍പ്പിച്ചുകൊണ്ടാണ് മത്സരാര്‍ത്ഥികളുടെ പട്ടിക കമല്‍ പുറത്തുവിട്ടത്. താന്‍ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനായി പിന്നീട് രാഷ്ട്രീയത്തില്‍ പ്രവേശിക്കണം എന്നായിരുന്നു പിതാവിന്റെ ആഗ്രഹമെന്ന് കമല്‍ പറഞ്ഞു. എന്നാല്‍ ഐ.എ.എസ് എന്ന ആഗ്രഹം സഫലമാക്കാന്‍ തനിക്ക് കഴിഞ്ഞില്ല. പക്ഷേ തന്റെ പാര്‍ട്ടിയില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരായിരുന്ന നിരവധിപേര്‍ സഹകരിക്കുന്നുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം അത് അഭിമാനകരമായ നിമിഷമാണെന്നു കമല്‍ കൂട്ടിച്ചേര്‍ത്തു.