ചെന്നൈ-ഡി.എം.കെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ സ്റ്റാലിന്‍ കൊളത്തൂര്‍ മണ്ഡലത്തില്‍നിന്ന് വീണ്ടും ജനവിധി തേടും. മകന്‍ ഉദയനിധി സ്റ്റാലിന്‍ ചെന്നൈ ചെപ്പോക്കില്‍ മത്സരിക്കും.ഇതടക്കമുള്ള സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു.
മുന്‍ മന്ത്രിമാര്‍ക്കും സിറ്റിംഗ് എം.എല്‍.എമാര്‍ക്കുമെല്ലാം പരിഗണന നല്‍കിയാണ് ഡി.എം.കെയുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക. അണ്ണാ ദുരെയുടേയും കരുണാനിധിയുടേയും സമാധിസ്ഥലങ്ങളില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ച ശേഷം സ്റ്റാലിന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഡോക്ടര്‍മാര്‍ക്കും അഭിഭാഷകര്‍ക്കും പട്ടികയില്‍ ഇടമുണ്ട്. യുവാക്കളേയും പരിഗണിച്ചു. 173 സ്ഥാനാര്‍ഥികളില്‍ 13 വനിതകള്‍ മാത്രം.
ഉദയനിധി സ്റ്റാലിന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുന്നതിലൂടെ കരുണാനിധി കുടുംബത്തിലെ മൂന്നാം തലമുറയും ജനവിധി തേടുകയാണ്. കരുണാനിധി മൂന്ന് തവണ മത്സരിച്ച് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് ഉദയനിധിക്ക് നല്‍കിയ ചെപ്പോക്ക്.