വാഷിംഗ്ടണ്‍- പ്രായപൂര്‍ത്തിയായ എല്ലാ അമേരിക്കക്കാര്‍ക്കും മെയ് ഒന്നിനകം കൊവിഡ് വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. തന്റെ ആദ്യത്തെ െ്രെപം ടൈം അഡ്രസിനിടെയാണ് ബൈഡന്റെ വാക്കുകള്‍. അധികാരമേറ്റെടുക്കുമ്പോള്‍ ആദ്യ 100 ദിവസത്തിനുള്ളില്‍ 10 മില്യണ്‍ വാക്‌സിന്‍ നല്‍കണമെന്നായിരുന്നു ലക്ഷ്യമിട്ടതെന്നും 60ാം ദിവസത്തിലെത്തുമ്പോള്‍ ലക്ഷ്യമിട്ടതിലും വളരെ മുന്നിലാണിതെന്നും അദ്ദേഹം പറഞ്ഞു.പ്രായപൂര്‍ത്തിയായ എല്ലാ അമേരിക്കക്കാര്‍ക്കും മെയ് ഒന്നിന് മുമ്പ് കോവിഡ് വാക്‌സിനുകള്‍ നല്‍കണമെന്നാണ് ബൈഡന്‍ സ്‌റ്റേറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ച് ഒരു വര്‍ഷം തികയുന്ന വേളയിലാണ് അമേരിക്കന്‍ പ്രസിഡന്റ് നിര്‍ണായക പ്രഖ്യാപനവുമായി രംഗത്തെത്തിയത്. അവസരം എത്തുമ്പോള്‍ എല്ലാവരും വാക്‌സിനെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.