Sorry, you need to enable JavaScript to visit this website.

മാറാരോഗികള്‍ക്ക് ചികിത്സ; പത്താം ക്ലാസുകാരി വ്യാജ ഡോക്ടർ പിടിയില്‍

തിരുവനന്തപുരം-  മ​തി​യാ​യ യോ​ഗ്യ​ത​ക​ളി​ല്ലാ​തെ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ ന​ൽ​കി വ​ന്ന സ്ത്രീ​ പാ​ലോ​ട് പോലീസിന്‍റെ പിടിയിലായി. മടത്തറ ഡീ​സ​ൻ​റ്മു​ക്ക് ഹി​സാ​ന മ​ൻ​സി​ലി​ൽ സോ​ഫി മോ​ൾ (43) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.ഡോ. ​സോ​ഫി മോ​ൾ എ​ന്ന പേ​രി​ലു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

വ​ർ​ഷ​ങ്ങ​ളാ​യി കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ൽ നീ​ലേ​ശ്വ​രം മ​ടി​ക്കൈയില്‍ ഭ​ർ​ത്താ​വു​മൊ​ത്തു താമസിച്ച് ചികിത്സ നടത്തിയിരുന്നു. ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങിയ ശേഷം സം​സ്ഥാ​ന​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്വ​ന്ത​മാ​യി ചി​കി​ത്സ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് പോലീ​സ് പ​റ​ഞ്ഞു.സോ​ഫി​യ റാ​വു​ത്ത​ർ എ​ന്ന പേ​രി​ലും വൈ​ദ്യ ഫി​യ റാ​വു​ത്ത​ർ ത​ല​ശ്ശേ​രി എ​ന്ന ഫേ​സ്​​ബു​ക്ക് അ​ക്കൗ​ണ്ട് മു​ഖേ​ന​യു​മാ​ണ് ഇ​വ​ർ ചി​കി​ത്സ​ക്കാ​യി ആ​ളു​ക​ളെ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്.

ആ​ൾ​ട്ട​ർ​നേ​റ്റ് മെ​ഡി​സി​ൻ സി​സ്​​റ്റം പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന​തി​ന് ത​മി​ഴ്നാ​ട്ടി​ലെ ഒ​രു​സ്ഥാ​പ​നം ന​ൽ​കി​യ സ​ർ​ട്ടി​ഫി​ക്ക​റ്റും ഇ​ന്ത്യ​ൻ മാ​ർ​ഷ്യ​ൽ ആ​ർ​ട്സ് അ​ക്കാ​ദ​മി​യു​ടെ ക​ള​രി​മ​ർ​മ ഗു​രു​കു​ല​ത്തി​െൻറ ഒ​രു സ​ർ​ട്ടി​ഫി​ക്ക​റ്റും ഉ​പ​യോ​ഗി​ച്ചാ​ണ് പ​ത്താം ക്ലാ​സ് വി​ദ്യാ​ഭ്യാ​സം മാ​ത്ര​മു​ള്ള ഇ​വ​ർ സ​ർ​ജി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ​ഴ​ക്ക​മു​ള്ള മു​റി​വു​ക​ളും മ​റ്റും ചി​കി​ത്സി​ച്ചി​രു​ന്ന​ത്.

ചി​കി​ത്സ​ക്കാ​യി ആ​ളു​ക​ളി​ൽ നി​ന്ന് അ​മി​ത ഫീ​സും ഈ​ടാ​ക്കി​യി​രു​ന്നതായി പറയുന്നു. മ​ട​ത്ത​റ​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​ൽ ഇ​വ​ർ ചി​കി​ൽ​സ ന​ട​ത്തു​ന്ന​താ​യ പ​ര​സ്യം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് ര​ണ്ട് ദി​വ​സം നീ​രീ​ക്ഷ​ണം ന​ട​ത്തിയ ശേഷമാണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യിൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Latest News