Sorry, you need to enable JavaScript to visit this website.

മു​ന്‍​മ​ന്ത്രി കെ. ​ബാ​ബു​വി​നുവേണ്ടി തൃ​പ്പൂ​ണി​ത്തു​റ​യി​ലും പ​ള്ളു​രു​ത്തി​യി​ലും പ്രകടനം

കൊ​ച്ചി- തൃ​പ്പൂ​ണി​ത്തു​റ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ മു​ന്‍​മ​ന്ത്രി കെ. ​ബാ​ബു​വി​നെ​ സ്ഥാ​നാ​ര്‍​ഥി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​ക​ട​നം. പ​ള്ളു​രു​ത്തി​യി​ലും തൃ​പ്പൂ​ണി​ത്തു​റ​യി​ലു​മാ​ണു വെള്ളിയാഴ്ച പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ന്ന​ത്. നേരത്തെ സ്ഥാനാർഥിയാക്കരുതെന്ന് ആവശ്യപ്പെട്ട്  പോ​സ്റ്റ​റു​ക​ള്‍​ പ്രത്യക്ഷപ്പെട്ടിരുന്നു.

പ​ള്ളു​രു​ത്തി​യി​ല്‍ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബേ​സി​ല്‍ മൈ​ല​ന്ത​റ, സെ​ന്‍​ട്ര​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​ജെ. ജെ​യിം​സ് തുടങ്ങിയവർ പ​ങ്കെ​ടു​ത്തു. ക​ച്ചേ​രി​പ്പ​ടി​യി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം പ​ള്ളു​രു​ത്തി വെ​ളി​യി​ല്‍ സ​മാ​പി​ച്ചു.

തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ സ്റ്റാ​ച്യു ജം​ഗ്ഷ​നി​ല്‍​നി​ന്നു ആ​രം​ഭി​ച്ച പ്ര​ക​ട​നം വ​ട​ക്കേ​ക്കോ​ട്ട വ​ഴി ടൗ​ണി​ല്‍ തി​രി​ച്ചെ​ത്തി. കെ. ​ബാ​ബു​വി​ന് സീ​റ്റ് ന​ല്‍​കി തൃ​പ്പൂ​ണി​ത്തു​റ തി​രി​ച്ചു പി​ടി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള പോ​സ്റ്റ​റു​ക​ളും ടൗ​ണി​ല്‍ വ്യാ​പ​ക​മാ​യി പ​തി​ച്ചി​ട്ടു​ണ്ട്.

ബാ​ബു​വി​നെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​ഴാ​ഴ്ച സേ​വ് കോ​ണ്‍​ഗ്ര​സി​ന്‍റെ പേ​രി​ല്‍ പ​ള്ളു​രു​ത്തി, ഇ​ട​ക്കൊ​ച്ചി, പെ​രു​മ്പ​ട​പ്പ് മേ​ഖ​ല​ക​ളി​ല്‍ പോ​സ്റ്റ​ര്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. കെ. ​ബാ​ബു​വി​നെ തൃ​പ്പൂ​ണി​ത്തു​റ​യ്ക്കു വേ​ണ്ടേ വേ​ണ്ടാ, എ​തി​ര്‍​പ്പ് മ​റി​ക​ട​ന്ന് മ​ത്സ​രി​പ്പി​ച്ചാ​ല്‍ മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലെ ജ​യ​ത്തെ ബാ​ധി​ക്കും എ​ന്നു വ്യ​ക്ത​മാ​ക്കി​കൊ​ണ്ടാ​ണു പോ​സ്റ്റ​ര്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​വി​ടെ കെ.ബാബുവിന് അനുകൂലമായി പ്ര​ക​ട​നം ന​ട​ന്ന​ത്.

 

Latest News