അൽകോബാർ- കെ.എം.സി.സി സാമൂഹ്യസുരക്ഷാ പദ്ധതിയുടെ മരണാനന്തര ആനുകൂല്യമായ ആറു ലക്ഷം രൂപയുടെ ചെക്ക് വിതരണം ചെയ്തു. ഇക്കഴിഞ്ഞ ഒക്ടോബർ 30 ന് മരണപ്പെട്ട മലപ്പുറം മേലാറ്റൂർ വേങ്ങൂർ സ്വദേശിയും ദഹ്‌റാൻ ഏരിയാ കെ.എം.സി.സി വൈസ് പ്രസിഡണ്ടുമായിരുന്ന അബ്ദുസ്സലാം പാതിരമണ്ണയുടെ കുടുംബത്തിനാണ് 2020 വർഷത്തത്തെ സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ നിന്നുള്ള മരണാനന്തര ആനുകൂല്യം വിതരണം ചെയ്തത്. പതിനാലു വർഷം ദോഹയിൽ ഹൗസ് ഡ്രൈവറായിരുന്നു. ആനുകൂല്യമായ ആറു ലക്ഷം രൂപയുടെ ചെക്ക് ദഹ്‌റാൻ ഏരിയാ കെ.എം.സി.സി ട്രഷറർ ലുബൈദ് ഒളവണ്ണ കൈമാറി. അൽകോബാർ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഇഖ്ബാൽ ആനമങ്ങാട്, റിയാദ് പെരിന്തൽമണ്ണ കെ.എം.സി.സി സെക്രട്ടറി റഷീദ് വാരിക്കോടൻ, മേലാറ്റൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് ഭാരവാഹികളായ മുസമ്മിൽ ഖാൻ, മുസ്തഫ പാതിരമണ്ണ, മുഹമ്മദാലി പാതിരമണ്ണ, മുജീബ് ഫൈസി, മുഹമ്മദാലി ആനമങ്ങാട്, ഇല്യാസ് പടിഞ്ഞാറേതിൽ എന്നിവർ സംബന്ധിച്ചു.