പുനലൂർ- ഒന്നരക്കോടി രൂപയുമായി തമിഴ്നാട് സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ. ചെന്നൈ എഗ്മൂർ- കൊല്ലം ട്രെയിനിൽ തെന്മല സ്റ്റേഷനിൽ എത്തുന്നതിനിടെ റെയിൽവെ പോലീസ് നടത്തിയ പരിശോധനയിലാണ് മതിയായ രേഖകളില്ലാതെ കടത്തിയ പണം പിടികൂടിയത്.
മധുര രാജമിൽ റോഡ് ഗണേഷിന്റെ മകൻ സതീഷ് കുമാർ(35), മധുര വാഹിദ് സ്ട്രീറ്റിൽ 14/01 കൃപനന്ദയിൽ മുത രാജീവ് (35), മധുര കുണ്ഡലിപുരം 2/253ൽ ത്യാഗരാജൻ (65) എന്നിവരാണ് പിടിയിലായത്.
ചെങ്ങന്നൂരിലെ ഒരു ജ്വല്ലറിയിലേക്കാണ് പണമെന്നും ഏത് ജ്വല്ലറിയിലേക്കാണെന്ന് അറിയില്ലെന്നും പിടിയിലായവർ പറഞ്ഞു. പോലിസ് അന്വേഷണം ആരംഭിച്ചു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.