ന്യൂദൽഹി- 2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിൽ നടത്തിയാൽ ഉത്തർപ്രദേശിൽ തന്റെ പാർട്ടി മുഴുവൻ സീറ്റുകളും തൂത്തുവാരുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ജനാധിപത്യത്തിലും രാജ്യത്തിലെ ജനങ്ങളിലും ബി.ജെ.പിക്ക് വിശ്വാസമുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലാക്കണമെന്നും മായാവതി ആവശ്യപ്പെട്ടു. യു.പിയിൽ തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷൻമാരെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിൽ ബി.ജെ.പി ഗംഭീര വിജയം നേടിയിരുന്നു. പതിനാറിൽ പതിനാലിലും ബി.ജെ.പിക്കായിരുന്നു ജയം. രണ്ടിടത്ത് ബി.എസ്.പിയും ജയിച്ചു. ഇതിന് ശേഷമാണ് മായാവതി കടുത്ത ആരോപണവുമായി രംഗത്തെത്തിയത്.
ബാലറ്റ് പേപ്പറിൽ തെരഞ്ഞെടുപ്പു നടക്കുകയാണെങ്കിൽ ബി.ജെ.പിക്ക് അധികാരത്തിൽ എത്താനാകില്ലെന്നും മായാവതി പറഞ്ഞു.