ന്യൂയോര്‍ക്ക് സിറ്റി- ഫോണില്‍ നോക്കി റോഡ് മുറിച്ചുകടന്ന അറുപത്തൊന്നുകാരി മണ്ണുമാന്തി യന്ത്രം ഇടിച്ച് മരിച്ചു. എസ്റ്റാല്‍ ഡേവിസ് എന്ന സ്ത്രീയാണ് ദാരുണമായി മരിച്ചതെന്ന് പോലീസ് പറഞ്ഞു. നേരത്തെ ഇവരുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ കാറിടിച്ചാണ് അപകടം നടന്നതെന്നായിരുന്നു പോലീസ് കരുതിയിരുന്നത്. എന്നാല്‍ സമീപത്തെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് മണ്ണുമാന്തി യന്ത്രമാണ് അപകടത്തിന് ഇടയാക്കിയതെന്ന് വ്യക്തമാകുന്നത്. ഫോണില്‍ നോക്കി നടക്കുകയായിരുന്ന എസ്റ്റാലിന്റെ തലയ്ക്ക് പിറകോട്ടെടുത്ത ജെസിബി ഇടിക്കുകയായിരുന്നു. പിന്നീട് വാഹനം ഇവരുടെ ദേഹത്തൂടെ കയറി ഇറങ്ങുകയും ചെയ്തു. വാഹനത്തിന്റെ െ്രെഡവര്‍ ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് പുറത്തുവിട്ട വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്. വാഹനം സ്ത്രീയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുന്നത് സമീപത്തുണ്ടായിരുന്ന നിര്‍മ്മാണത്തൊഴിലാളികള്‍ ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. എസ്റ്റാലയുടെ ശരീരത്തിലൂടെ കയറി ഇറങ്ങിയ വാഹനം മുന്നോട്ട് എടുത്ത് പോവുകയും ചെയ്തു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്താണ് അപകടം നടന്നതെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും അധികൃതര്‍ പ്രതികരിച്ചു. ബ്രൂക്ലിന്‍ സ്ട്രീറ്റിലാണ് സംഭവം നടന്നത്. അപകടത്തില്‍ മരിച്ച എസ്റ്റാല്‍ ഡേവിസ് നഴ്‌സാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.