ന്യൂദല്‍ഹി- കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിന് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ക്യാപ്റ്റന്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. സാധാരണ കമ്മീഷന്‍ഡ് ഓഫീസര്‍ക്കു സമാനമാണീ പദവി. 124 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ ടെറിട്ടോറിയല്‍ ആര്‍മി (സിഖ്) ക്യാപ്റ്റനായിരിക്കും ഇനി മന്ത്രി. ഒരേസമയം പാര്‍ലമെന്റിലും സേനയിലും പദവി വഹിക്കാനായതില്‍ അഭിമാനമുണ്ടെന്ന് മന്ത്രി പറഞ്ഞു. മൂന്നിലൊന്ന് വീട്ടിലും സൈനികരുള്ള ഒരു സംസ്ഥാനത്തു നിന്നാണ് താന്‍ വരുന്നത്. തന്റെ കൂടുംബത്തില്‍ നിന്ന് സൈന്യത്തിലെത്തുന്ന മൂന്നാം തലമുറയാണ് താനെന്നും അദ്ദേഹം പറഞ്ഞു. 46കാരനായ മന്ത്രി അനുരാഗ് ഠാക്കൂറിന് 2016ല്‍ ടെറിട്ടോറിയല്‍ ആര്‍മി ലഫ്റ്റനന്റ് പദവി നല്‍കിയിരുന്നു.