Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം നീളുന്നു; എവി ഗോപിനാഥ് കടുത്ത നടപടിയിലേക്ക്

പാലക്കാട്- കോൺഗ്രസില്‍ ഇടഞ്ഞുനില്‍ക്കുന്ന   മുന്‍ എം.എൽ.എ എവി ഗോപിനാഥ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങുന്നു. പാർട്ടി നേതാക്കളുടെ തീരുമാനം കാത്തു കഴിയുന്ന അദ്ദേഹം ഇന്ന് വിശ്വസ്തരുടെ യോഗം വിളിച്ചിട്ടുണ്ട്.  ഇന്ന് വൈകിട്ട് മൂന്നരക്കാണ് മണ്ഡലത്തിലെ വിശ്വസ്തരുടെ യോഗം വിളിച്ചിരിക്കുന്നത്.

മുന്നോട്ടുള്ള തീരുമാനം എന്തെന്ന് ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും. കോണ്‍ഗ്രസില്‍ നില്‍ക്കാനും അവസാനം വരെ തുടരാനും ആഗ്രഹമുണ്ട്. പാര്‍ട്ടി നേതാക്കളുടെ നിലപാടിനെ ആശ്രയിച്ചിരിക്കും അത്. സമയമായി എന്ന തോന്നലാണ് എനിക്കുള്ളത്. എന്തായാലും എന്റെ പെട്ടിയും കിടക്കയും എല്ലാം റെഡിയാക്കി വെച്ചിട്ടുണ്ട്. ബാക്കി തയ്യാറെടുപ്പുകളെല്ലാം നടത്തി കൊണ്ടിരിക്കുകയാണ്- എ.വി ഗോപിനാഥ് പറഞ്ഞു.

 നേരത്തെ കെ. സുധാകരന്‍റെ നടത്തിയ ചർച്ചക്കേ ശേഷം രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന ഉറപ്പ് നല്‍കിയിരുന്നു. ശ്രീകണ്ഠൻ എം.പിയായതോടെ ഒഴിവുവന്ന പാർട്ടി ജില്ലാ പ്രസിഡന്‍റ് സ്ഥാനം നൽകി പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നായിരുന്നു ധാരണ. 

ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന് പറഞ്ഞ ഗോപിനാഥിന് സി.പി.എം സീറ്റ് നൽകുമെന്ന് സൂൂചനയുണ്ടായിരുന്നു. അനുരഞ്ജന ചർച്ചയില്‍ പട്ടാമ്പി സീറ്റ് നൽകാൻ പാർട്ടി തയാറാകുകയും ചെയ്തു.  ഇതിനിടെ സ്ഥാനാർഥിയാകാൻ താനില്ലെന്ന് വ്യക്തമാക്കി ഗോപിനാഥ് തന്നെ രംഗത്തെത്തിയത്.

 

Latest News