ന്യൂദൽഹി- രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിന വർധന വീണ്ടും 20,000 കടന്നു. ജനുവരിക്ക് ശേഷം ഇത് മൂന്നാം തവണയാണ് കോവിഡ് രോഗികളുടെ എണ്ണം 20,000 കടക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 22,854 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 11,285,561 ആയി വർധിച്ചു. 126 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,58,189 ആയി ഉയർന്നു.
1,89,226 പേരാണ് നിലവിൽ ചികിൽസയിലുള്ളത്.രാജ്യത്ത് കോവിഡ് രോഗികളിൽ 86 ശതമാനവും ആറ് സംസ്ഥാനങ്ങളിൽ നിന്നാണെന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കിൽ പറയുന്നു. മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കർണാടക, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം കൂടുതൽ.