Sorry, you need to enable JavaScript to visit this website.

കാറ്റ് വീണ്ടും ശക്തിപ്പെടുന്നു; ലക്ഷദ്വീപില്‍ അതീവ ജാഗ്രത

കൊച്ചി- ഓഖി ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ച് ലക്ഷദ്വീപിലെത്തിയിരിക്കെ അതീവ ജാഗ്രത പ്രഖ്യാപിച്ചു. കേരളത്തിലും തമിഴ്‌നാട്ടിലും ചുരുങ്ങിയത് പത്ത് പേരുടെ മരണത്തിനിടയാക്കിയ കനത്ത മഴയ്ക്കും പോമാരിക്കും ശേഷമാണ്  ചുഴലിക്കാറ്റ് ലക്ഷദ്വീപിലെത്തിയത്.
മിനിക്കോയ്, കല്‍പേനി ദ്വീപുകളില്‍ ശക്തമായ കാറ്റാണ് വീശിക്കൊണ്ടിരിക്കുന്നത്. കനത്ത നാശം വിതച്ചിട്ടുണ്ടെങ്കിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഓഖി ഇനിയും ശക്തിപ്പെടുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ലക്ഷദ്വീപില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്.
അടുത്ത 24 മണിക്കൂറില്‍ ദ്വീപില്‍ കാറ്റിന്റെ വേഗത 130 കി.മീറ്റാറാകുമെന്നാണ് മുന്നറിയിപ്പ്. ദേശീയ ദുരന്ത മാനേജ്‌മെന്റ് അതോറിറ്റിയാണ് അതീവ ജാഗ്രത പ്രഖ്യാപിച്ചത്. രക്ഷാ ദൗത്യത്തിനായി ദേശീയ ദുരന്ത നിവാരണ സേന (എന്‍.ഡി.ആര്‍.എഫ്) എല്ലാ മുന്‍കരുതലുകളും സ്വാകരിച്ച് സജ്ജമായിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് എന്‍.ഡി.ആര്‍.എഫ് മേധാവിയുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. കല്‍പേനിയിലെ ഹെലിപ്പാഡ് വെള്ളത്തിനടയിലാണ്.
മിനിക്കോയ്, കല്‍പേനി ദ്വീപുകളില്‍ ധാരാളം വീടുകള്‍ വെള്ളത്തിനടിയിലാണെന്ന് നാട്ടില്‍നിന്ന് വിവരം ലഭിച്ചതായി ജിദ്ദയിലെ ലക്ഷദ്വീപ് ഒ.ഐ.സി.സി നേതാവ് റഹ്മത്തുല്ലയം മറ്റു ഭാരവാഹികളും പറഞ്ഞു. ദ്വീപുകാരായ പ്രവാസികള്‍ കടുത്ത ആശങ്കയിലാണെന്നും ആവശ്യമായ സുരക്ഷാ നടപടികള്‍ കൈക്കൊള്ളണമെന്നും അവര്‍ പറഞ്ഞു.  
മിനിക്കോയിലെ ഡാക് ബംഗ്ലാവിലേക്ക് വെള്ളം അടിച്ചു കയറുന്നതാണ് വിഡിയോ.

 

Latest News