Sorry, you need to enable JavaScript to visit this website.

അസമില്‍ കുടുങ്ങിയ കേരളത്തില്‍ നിന്നുള്ള  ടൂറിസ്റ്റ് ബസുകളെ  ഗുണ്ടകള്‍ പിഴിയുന്നു 

ഗുവാഹതി- അസമില്‍ പെട്ടുപോയ കേരളത്തില്‍ നിന്നുള്ള ടൂറിസ്റ്റ് ബസുകള്‍ ഗുണ്ടകളുടെ നിയന്ത്രണത്തില്‍. ബസുകള്‍ ഇട്ടിരിക്കുന്ന സ്ഥലത്തു നിന്ന് പുറത്തേക്ക് എടുക്കണമെങ്കില്‍ രണ്ടായിരം രൂപ നല്‍കണമെന്നാണ് ഗുണ്ടകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല കേരളത്തിലേക്കുള്ള ഇതര സംസ്ഥാന തൊഴിലാളികളെ ബസില്‍ കയറ്റാനും ഗുണ്ടകള്‍ സമ്മതിക്കുന്നില്ല.
ഇതരസംസ്ഥാന തൊഴിലാളികളുമായി അസമിലേക്ക് വന്ന അമ്പതിലധികം ബസുകള്‍ ബസ് സ്റ്റാന്‍ഡിലാണ് നിര്‍ത്തിയിട്ടത്. ഈ സ്ഥലമാണിപ്പോള്‍ ഗുണ്ടകളുടെ നിയന്ത്രണത്തിലുള്ളത്. സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്തിയിടുന്നതിന് 200 രൂപ ദിവസവും നല്‍കണം. രണ്ട് ദിവസമായി പട്ടിണിയാണെന്നും ബസ് തൊഴിലാളികള്‍ പറയുന്നു.പത്ത് രൂപ കൊടുക്കണം ശൗചാലയം ഉപയോഗിക്കണമെങ്കില്‍. കുളിക്കണമെങ്കില്‍ ഏഴ് കിലോമീറ്റര്‍ നടക്കണമെന്നും അവര്‍ പറയുന്നു. ഉത്തരേന്ത്യയിലേക്ക് പോയ നൂറിലേറെ ബസുകളാണ് അസമിലും ബംഗാളിലുമായി കുടുങ്ങിക്കിടക്കുന്നത്.

 
 

Latest News