വാഷിംഗ്ടണ്‍-യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ റ സുരക്ഷാ ജീവനക്കാരനു നേരെ അതിക്രമം കാണിച്ച വളര്‍ത്തു നായയെ നാടുകടത്തി. മേജര്‍ എന്ന് പേരുള്ള ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട നായയെ ആണ് സുരക്ഷാ ജീവനക്കാരനെ അക്രമിച്ചതിന്റെ പേരില്‍ വൈറ്റ്ഹൗസില്‍ നിന്നും പടിയിറക്കി വിട്ടത്.പ്രസിഡന്റ് പദവിയിലെത്തി വൈറ്റ്ഹൗസില്‍ താമസം തുടങ്ങിയപ്പോള്‍ മുതലാണ് ജോ ബൈഡന്‍ വളര്‍ത്തു നായകളെയും വൈറ്റ് ഹൗസില്‍ എത്തിച്ചത്. ഇതില്‍ മേജര്‍ എന്നു പേരുള്ള നായ വൈറ്റ് ഹൗസിലെ സുരക്ഷാജീവനക്കാരനെ കടിച്ചതിനു പിന്നാലെയാണ് നടപടി. കഴിഞ്ഞയാഴ്ചയാണ് ഡെലവറിലെ വില്‍മിങ്ടണിലുള്ള ബൈഡന്റെ കുടുംബവീട്ടിലേക്ക് നായ്ക്കളെ തിരിച്ചയച്ചതെന്ന് സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്തു.