മിത്തി- പാക്കിസ്ഥാനില്‍ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് നൂറിലേറെ മയിലുകള്‍ ചത്തു. താര്‍പാര്‍ക്കര്‍ മരുഭൂ പ്രദേശത്തെ പത്ത് ഗ്രാമങ്ങളിലാണ് മയിലുകള്‍ കൂട്ടത്തോടെ ചത്തത്.
ഡസന്‍ കണക്കിന് മയിലുകളെ രോഗം ബാധിച്ചതായും അധികൃതര്‍ പറഞ്ഞു.
മിത്തി, ഇസ്ലാംകോട്ട്, ദിപ്ലോ, താര്‍പാര്‍കര്‍ തുടങ്ങിയ ഗ്രാമങ്ങളിലാണ് രോഗം പടര്‍ന്നത്. ന്യൂ കാസില്‍ രോഗത്തിന് സമാനമായ ലക്ഷണങ്ങളാണ് കാണിക്കുന്നതെങ്കിലും രോഗം പടരാനുള്ള കാരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് വന്യജീവി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മയിലുകള്‍ കഴുത്ത് വീര്‍ക്കുന്ന ലക്ഷണമാണ് പ്രധാനമായും കാണിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നിലവില്‍ 25 മയിലുകളെ കൂടി രോഗം ബാധിച്ചിട്ടുണ്ട്. റാണി ഖൈത്ത് (ന്യൂകാസില്‍ രോഗം) എന്ന രോഗമാണ് മയിലുകളെ ബാധിച്ചതെന്നും വാക്‌സിനേഷന്‍ ലഭിക്കാത്തതിനാലാണ് വേഗത്തില്‍ ചത്തൊടുങ്ങിയതെന്നും സിന്ധ് പോള്‍ട്രി വകുപ്പ് അധികൃതര്‍ പറഞ്ഞു.