ന്യൂദൽഹി- ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജിവച്ചു. ദൽഹിയിലെത്തി ബി.ജെ.പി പ്രസിഡന്റ് ജെപി നഡ്ഡയെ കണ്ട ശേഷമാണ് റാവത്ത് രാജി നൽകിയത്. സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി ദൽഹിയിൽ റാവത്ത് എത്തിയ ഉടൻ തന്നെ രാജിയുണ്ടാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. സംസ്ഥാനത്ത് ബി.ജെ.പി നേതാക്കൾക്കിടയിലെ ഗ്രൂപ്പ് വൈരമാണ് രാജിയിലേക്ക് നയിച്ചത്. അജയ് ഭട്ട്, ധൻ സിങ് റാവത്ത്, അനിൽ ബലൂനി എന്നിവരുടെ പേരുകളാണ് റാവത്തിന് പകരമായി ഉയരുന്നത്.