ചോക്ലേറ്റ് നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 68 കാരന്‍ അറസ്റ്റില്‍

ചെന്നൈ- പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ചോക്ലേറ്റുകള്‍ നല്‍കി പോണ്‍ ചിത്രങ്ങള്‍ കാണാന്‍ നിര്‍ബന്ധിച്ചെന്ന കേസില്‍ 68 കാരന്‍ അറസ്റ്റില്‍. ചെന്നൈയിലാണ് സംഭവം.പെണ്‍കുട്ടി അമ്മയോട് കാര്യം പറഞ്ഞതോടെയാണ് വിഷയം പുറംലോകം അറിയുന്നത്. ചോക്ലേറ്റ് നല്‍കിയതിനു ശേഷം കുട്ടികളെ പോണ്‍ ചിത്രങ്ങള്‍ കാണിക്കുന്നതായാണ് പരാതി. പെണ്‍കുട്ടി വിവരം പറഞ്ഞതോടെ അമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.എല്ലൂര്‍ സ്വദേശിയായ പുഷ്പരാജ് എന്നയാള്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. മകള്‍ക്ക് ഇയാള്‍ ചോക്ലേറ്റ് നല്‍കുകയും മൊബൈല്‍ ഫോണ്‍ കളിക്കാനും നല്‍കിയതായി സ്ത്രീയുടെ പരാതിയില്‍ പറയുന്നു.
 

Latest News