Sorry, you need to enable JavaScript to visit this website.

ആണ്‍കുട്ടികള്‍ക്ക് മുന്നില്‍ തലകുനിക്കണം, ആണുങ്ങളെ  സുഖിപ്പിക്കണം-ടെക്‌സസ് സ്‌കൂളിലെ വിവാദ അസൈന്‍മെന്റ് 

ടെക്‌സസ്- ടെക്‌സസിലെ ഒരു സ്‌കൂള്‍ പുറത്തുവിട്ട വിവാദ അസൈന്‍മെന്റിനെതിരെയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വിവാദം കത്തിപ്പടരുന്നത്. ടെക്‌സസിലെ പ്രശസ്തമായ സ്‌കൂളാണ് വിവാദ ഉത്തരവിന് പിന്നില്‍. പെണ്‍കുട്ടികള്‍ പുരുഷന്‍മാരെ സന്തോഷിപ്പിക്കുന്ന വിധം വസ്ത്രം ധരിക്കണം. അവര്‍ക്ക് മുന്നില്‍ ബഹുമാനത്തോടെ നിന്നു സംസാരിക്കണം തലകുമ്പിടണം തുടങ്ങി 10 ഓളം നിര്‍ദ്ദേശങ്ങളടങ്ങുന്ന സ്‌കൂളിന്റെ അസൈന്‍മെന്റാണ് വിവാദത്തില്‍ കലാശിച്ചത്.ടെക്‌സസിലെ ഷാലോവാട്ടര്‍ സ്‌കൂളാണ് ഉത്തരവിന് പിന്നില്‍. മധ്യയുഗത്തിലെ ആചാരക്രമങ്ങളുടെയും പെരുമാറ്റ രീതിയുടെയും ഓര്‍മ പുതുക്കല്‍ ദിനമായ ഷില്‍വറിദിനത്തിലേക്കായിരുന്നു ഇത്. ഒപ്പം കര്‍ശന ഉപാധികളോടെയാണ് വിദ്യാര്‍ഥികള്‍ക്കായി പുതിയ അസൈന്‍മെന്റ് സ്‌കൂള്‍ നല്‍കിയത്.ഇത്തരം വിവാദമായ 10 പെരുമാറ്റ ചട്ടങ്ങളാണ് സ്‌കൂളിന്റെ സ്വകാര്യ ഫേസ്ബുക്ക്  ഗ്രൂപ്പില്‍ പങ്കുവെച്ചത്.നിര്‍ദ്ദേശങ്ങളുടെ ചിത്രം സ്ഥലത്തെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരിലൊരാള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്ക് വെച്ചതോടെയാണ് വിഷയം വിവാദമായത്. പുരുഷന്‍മാരുടെ സംസാരത്തിന് സ്ത്രീകള്‍ തുടക്കം കുറിക്കരുത്. ചുറ്റുമുള്ള പുരുഷന്‍മാര്‍ക്ക് അപ്രിയമായതൊന്നും ചെയ്യരുത്,ബുദ്ധിപരമായ മേല്‍ക്കോയ്മ കാണിക്കരുത് എന്നിവയും നിര്‍ദ്ദേശത്തിലുണ്ട്. 
മധുര പലഹാരങ്ങള്‍  പാചകം ചെയ്ത് കൊണ്ട് വരണം  ഓരോ നിര്‍ദ്ദേശങ്ങളും അനുസരിച്ച ശേഷം മുതിര്‍ന്നവരുടെ ഒപ്പും വാങ്ങണമെന്നും സ്‌കൂളിന്റെ ഉത്തരവില്‍  വ്യക്തമായി പറയുന്നു. ഒരോ നിര്‍ദ്ദേശങ്ങളും  പാലിക്കുന്നതിന് ഓരോ പോയിന്റാണ് സ്‌കൂള്‍ ഇടുന്നത്.എന്നാല്‍ സംഭവം കൈവിട്ടു എന്ന് ഉറപ്പായതോടെ സ്‌കൂള്‍ തന്നെ വിവാദ അസൈന്‍മെന്റ് പിന്‍വലിച്ചതായി അറിയിച്ചു. പക്ഷെ സ്‌കൂളിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ആക്ടിവിസ്റ്റുകളും രംഗത്തുണ്‍്.


 

Latest News