ന്യൂദല്‍ഹി- മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി ജോര്‍ജ് മുത്തൂറ്റിന്റെ (72) മരണം നാലാം നിലയില്‍ നിന്ന് വീണ് സംഭവിച്ചതാണെന്ന് ല്‍ഹി പോലീസ്.
ദല്‍ഹി ഈസ്റ്റ് കൈലാഷിലെ സ്വന്തം വസതിയുടെ നാലാം നിലയില്‍ നിന്നാണ് വീണതെന്ന് സൗത്ത് ഈസ്റ്റ് ഡിസിപി ആര്‍.പി മീണ പറഞ്ഞു. വെള്ളിയാഴ്ച രാത്രി 9.21നാണ് അപകടം സംബന്ധിച്ച് ദല്‍ഹി അമര്‍ കോളനി പോലീസ് സ്‌റ്റേഷനില്‍ വിവരം ലഭിക്കുന്നത്. വീഴ്ച സംഭവിച്ച ഉടന്‍ തന്നെ ജോര്‍ജിനെ ദല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.
മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്റെ മരണത്തില്‍ അസ്വഭാവികതകള്‍ ഒന്നും തന്നെ ഇല്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രഥമദൃഷ്ട്യാ സംശയിക്കത്തതായി ഒന്നും തന്നെയില്ല. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംഭവം നടക്കുമ്പോള്‍ അദ്ദേഹം വീട്ടില്‍ തനിച്ചായിരുന്നു എന്നാണ് വ്യക്തമായതെന്നും പോലീസ് പറഞ്ഞു.
നാലാം നിലയില്‍ ജോര്‍ജ് നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും സിസിടിവി ഫൂട്ടേജുകളില്‍ ഉണ്ട്. കുടുംബാംഗങ്ങളുടെയും സാക്ഷികളുടെയും മൊഴികള്‍ എടുത്തിട്ടുണ്ട്. പരിസര പ്രദേശങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.