കണ്ണൂർ- സി.പി.എം നേതാവ് പി.ജയരാജനെ പിന്തുണക്കുന്നതിന് സൃഷ്ടിച്ച പി.ജെ ആർമി ഫെയ്‌സ് ബുക്ക് ഗ്രൂപ്പ് പ്രൊഫൈൽ ചിത്രം മാറ്റി. പി. ജയരാജന് പകരം പിണറായി വിജയന്റെ ചിത്രമാണ് പുതുതായി അപ്‌ഡേറ്റ് ചെയ്തത്. ക്യാപ്റ്റൻ എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പി.ജയരാജനെ അനുകൂലിച്ചതിന്റെ പേരിൽ പി.ജെ ആർമിയുടെ നേതൃനിരയിലുള്ള ധീരജ് കുമാറിനെ പാർട്ടി പുറത്താക്കിയിരുന്നു. ഇതിന് ശേഷമാണ് ജയരാജന്റെ ചിത്രം മാറ്റി പിണറായിയുടെ ചിത്രം വെച്ചത്.