ജിദ്ദ- സൗദി എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്നതിന് നിലവില്‍ തവക്കല്‍നാ ആപ്പ് വഴിയുള്ള ഹെല്‍ത്ത് സ്റ്റാറ്റസ് ആവശ്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഉപയോക്താവിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് സൗദിയ അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
മാതാവിന് ജിദ്ദയില്‍നിന്ന് റിയാദിലേക്ക് യാത്ര ചെയ്യണമെന്നും അവര്‍ക്ക് തവക്കല്‍നാ ആപ്പില്ലെന്നുമായിരുന്നു ചോദ്യം.
നിലവില്‍ യാത്രക്ക് തവക്കല്‍നാ ആക്ടിവേറ്റ് ചെയ്യേണ്ട ആവശ്യമില്ലെന്നും നിര്‍ബന്ധമായാല്‍ ഔദ്യോഗിക ചാനലുകളിലൂടെ അറിയിക്കുമെന്നും കമ്പനി വ്യക്തമാക്കി.
രാജ്യത്ത് സര്‍ക്കാര്‍ ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിന് തവക്കല്‍നാ നിര്‍ബന്ധമാക്കിയതിനു പിന്നാലെ യാത്രക്കാര്‍ക്ക് തവക്കല്‍നാ നിര്‍ബന്ധമാണെന്ന് സൗദി റെയില്‍വേസ് കമ്പനി അറിയിച്ചിരുന്നു.
ഇന്ത്യ-സൗദി എയര്‍ ബബ്ള്‍ കരാര്‍ അകലെ; ഗള്‍ഫില്‍നിന്ന് കൂടുതല്‍ വന്ദേഭാരത് സര്‍വീസ്
അവർക്ക് നഷ്ടപ്പെട്ടത് 20 വർഷം; ആലോചിക്കുമ്പോള്‍ ഹൃദയം തകരുന്നുവെന്ന് ജിഗ്നേഷ് മേവാനി