ഇടുക്കി-കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് പിടിയില്‍. മറയൂര്‍ ബാബുനഗര്‍ സ്വദേശി സുരേഷ് (35)ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് ഒന്‍പത് മണിയോടുകൂടി ഭാര്യ സരിത(27)യെ സുരേഷ് ശരീരത്താകമാനം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
സുരേഷ്
കുടുംബ പ്രശ്നത്തെ തുടര്‍ന്ന് സരിത മാസങ്ങളായി പത്തടിപാലം മാതൃവീടിന് സമീപമുള്ള വീട്ടിലാണ് കഴിഞ്ഞിരുന്നത്. വീടിന് പിന്‍ഭാഗത്തെ കരിമ്പിന് കാട്ടില്‍ ഒളിച്ചിരുന്ന സുരേഷ് എട്ടേമുക്കാലോടുകൂടി വീടിന്റെ പിന്‍ഭാഗത്ത് കൂടി അകത്ത് കയറി മുന്‍വാതില്‍ അടച്ച് കുറ്റിയിട്ട ശേഷം കൈയില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് സരിതയെ തുരുതുരാ വെട്ടുകയായിരുന്നു. അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ സുരേഷ് വീടിന്റെ പിന്‍ഭാഗത്തുള്ള കരിമ്പിന് കാട്ടിലൂടെ ഓടി രക്ഷപെട്ടു. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടുകൂടി സുരേഷിനെ മറയൂരില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സരിതയുടെ ശരീരത്തില്‍ ഇരുപതിലധികം വെട്ടേറ്റിരുന്നതായി പോലീസ് പറഞ്ഞു.