വാഷിംഗ്ടണ്‍- പ്രസിഡന്റ് ജോ ബൈഡന്റെ 1.9 ട്രില്യന്‍ ഡോളര്‍ കോവിഡ് ദുരിതാശ്വാസ പാക്കേജ് യു.എസ് സെനറ്റ് പാസ്സാക്കി. രാത്രി മുഴുവന്‍ നീണ്ട വിശദമായ ചര്‍ച്ചക്ക് ശേഷമാണ് പാക്കേജിന് അംഗീകാരം നല്‍കിയത്. ചര്‍ച്ചയില്‍ ഡമോക്രാറ്റ് അംഗങ്ങള്‍ തന്നെ പരസ്പരം ഏറ്റുമുട്ടിയത് ഏറെ ശ്രദ്ധേയമായി.
തൊഴില്‍രഹിതര്‍ക്കുള്ള സഹായമാണ് ഡമോക്രാറ്റുകള്‍ക്കിടയില്‍ ഭിന്നതകള്‍ക്ക് കാരണമായത്. അതേസമയം, റിപ്പബ്ലിക്കന്‍ ന്യൂനപക്ഷം മുന്നോട്ടുവെച്ച് ഒരു ഡസനോളം ഭേദഗതികള്‍ സെനറ്റ് തള്ളി.
1400 ഡോളര്‍ വീതം ഏതാണ്ടെല്ലാ അമേരിക്കക്കാര്‍ക്കും ഒറ്റത്തവണ സഹായത്തിനായുള്ള 400 ബില്യന്‍ ഡോളറിന്റെ പദ്ധതി അടക്കമുള്ള നിര്‍ദേശങ്ങളാണ് പാക്കേജിലുള്ളത്. തൊഴില്‍രഹിതര്‍ക്ക് ആഴ്ചയില്‍ 300 ഡോളര്‍ വീതം ലഭിക്കും. ഇത് 9.5 ദശലക്ഷം ആളുകള്‍ക്ക് പ്രയോജനം നല്‍കും. പ്രാദേശിക സര്‍ക്കാരുകള്‍ക്ക് മഹാമാരിയെ നേരിടാന്‍ 350 ബില്യന്‍ ഡോളറിന്റെ സഹായവുമുണ്ട്.