Sorry, you need to enable JavaScript to visit this website.

ബെംഗളൂരുവിൽ കൊറോണവൈറസ് രൂപമാറ്റം ദേശീയ ശരാശരിയെക്കാൾ വേഗതയിൽ

ബെംഗളൂരു-  കൊറോണവൈറസിന്റെ ജനിതക വ്യതിയാനം ബെംഗളൂരുവിൽ ദേശീയ ശരാശരിയെക്കാൾ വേഗത്തിൽ നടക്കുന്നുവെന്ന് പഠനം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‍സി) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ജേണൽ ഓഫ് പ്രോട്ടീഓം റിസർച്ചിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ നിന്നുള്ള വൈറസ് സാമ്പിളുകളുടെ ജീനോമിൽ 27 വ്യതിയാനങ്ങളാണ് കണ്ടെത്തിയതെന്ന് പഠനം പറയുന്നു. ഓരോ സാമ്പിളിലും ശരാശരി 11 മ്യൂട്ടേഷനുകൾ ശ്രദ്ധയിൽ പെട്ടു. ഇതിൽ ദേശീയ ശരാശരി 8.4 ആണ്. ആഗോളശരാശരി 7.3.

ഐഐഎസ്‍സിയിലെ ബയോകെമിസ്ട്രി ഡിപ്പാർട്ട്മെന്റാണ് പഠനം നടത്തിയത്. കോവിഡ് പൊസിറ്റീവായ ആളുകളുടെ മൂക്കിൽ നിന്നെടുത്ത സാമ്പിളുകളാണ് ഇവർ പഠനവിധേയമാക്കിയത്. സാർസ് കൊറോണ വൈറസിന്റെ പ്രോട്ടീൻ ബയോളജിയെ കൂടുതൽ പഠിക്കുകയായിരുന്നു ഇവർ. പഠനത്തിൽ ഇവർ 13 വ്യത്യസ്തമായ പ്രോട്ടീനുകളെയും സാമ്പിളുകളിൽ കണ്ടെത്തി. ഇവയിൽ മിക്കതും മുമ്പ് കണ്ടെത്തിയിട്ടില്ലാത്തവയാണ്.

Latest News