തിരുവനന്തപുരം- കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയ്ക്കെതിരായ ആരോപണം ഗൗരവമേറിയതാണെന്നും അന്വേഷിച്ച് നടപടിയെടുക്കട്ടെ എന്നും സിപിഐസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു.
അതേസമയം, കസ്റ്റംസ് നീക്കം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്ന് അദ്ദേഹം ആരോപിച്ചു. ആരോപണം വലുതാണ്. പക്ഷെ നിയമപരമായ നടപടിയെടുക്കട്ടെ. കേന്ദ്ര ഏജൻസികൾ ഇത്തരം നടപടികളുമായി മുന്നോട്ടു വന്നപ്പോൾ രാഷ്ട്രീയക്കളിയാണെന്ന്ആദ്യം പറഞ്ഞ പാർട്ടി സിപിഐയാണ്. അതിപ്പോ അവർ തെളിയിച്ചു കൊണ്ടിരിക്കുകയാണ് - കാനം രാജേന്ദ്രൻ പറഞ്ഞു.
യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ആറ് ഐഫോണുകളിൽഒന്ന് വിനോദിനി ബാലകൃഷ്ണനാണ് ഉപയോഗിച്ചതെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന്ഈ മാസം 10 ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അവർക്ക്നോട്ടീസ് നൽകിയിട്ടുണ്ടെന്നും പറയുന്നു.