ന്യൂദൽഹി- സ്വർണ്ണക്കടത്ത് കേസിൽ കേരള സർക്കാറിന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരാതി ആറാഴ്ചക്ക് ശേഷം പരിഗണിക്കും. ജാമ്യം റദ്ദാക്കണമെന്ന ഇ.ഡിയുടെ ആവശ്യം സുപ്രീം കോടതി പരിഗണിച്ചില്ല. കേസ് ഒന്നര മാസത്തിന് ശേഷം പരിഗണിക്കാമെന്ന് വ്യക്തമാക്കിയ കോടതി ശിവശങ്കറിന് നോട്ടീസ് അയക്കാനും തീരുമാനിച്ചു.