Sorry, you need to enable JavaScript to visit this website.

വിദ്വേഷ ആക്രമണം; മുംബൈയിലെ കറാച്ചി ബേക്കറി പൂട്ടിച്ചു

മുംബൈ- നഗരത്തിലെ വിഖ്യാതമായ കറാച്ചി ബേക്കറി മഹാരാഷ്ട്ര നവനിർമാൺ സേനയുടെ ആക്രമണത്തെത്തുടർന്ന് അടച്ചു. സ്ഥാപനത്തിന്റെ പേരിലെ കറാച്ചി ആണ് രാജ് താക്കറെയുടെ പാർട്ടിയെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഈ പേര് പാകിസ്താനിലെ ഒരു നഗരത്തിന്റെ പേരാണെന്നതാണ് പ്രശ്നം. ബേക്കറി അടപ്പിച്ചെന്ന് വ്യക്തമാക്കി എംഎൻഎസ് നേതാക്കൾ സോഷ്യൽ മീഡിയയിൽ പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്. എംഎൻഎസ്സിന്റെ വൈസ് പ്രസിഡന്റായ ഹാജി ഷെയ്ഖ് അടക്കമുള്ളവർ നേരിട്ടെത്തിയാണ് ബേക്കറി അടപ്പിച്ചത്. അതെസമയം ഈ സംഭവം പാർട്ടി ഔദ്യോഗികമായി അറിഞ്ഞിട്ടില്ലെന്നാണ് മറ്റൊരു എംഎൻഎസ് നേതാവായ സന്ദീപ് ദേശ്പാണ്ഡെ പറയുന്നത്. ഇത് തങ്ങളുടെ ഔദ്യോഗിക നിലപാടല്ല. 

1953ൽ ഹൈദരാബാദിൽ സ്ഥാപിക്കപ്പെട്ട കറാച്ചി ബേക്കറി ലോകപ്രശസ്തിയുള്ള സ്ഥാപനമാണ്. സിന്ധിൽ നിന്ന് എത്തിയ ഹിന്ദു കുടുംബമാണ് ബേക്കറി നടത്തുന്നത്. ഇന്ന് വലിയൊരു ബ്രാൻഡായി മാറിയ ഈ പേര് ഉപേക്ഷിക്കുകയെന്നാൽ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്. അതെസമയം വിവിധ സംഘപരിവാർ സംഘടനകൾ കറാച്ചി ബേക്കറിക്കെതിരെ നേരത്തെയും രംഗത്തു വരികയും പലപ്പോഴും ഷോപ്പുകൾ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. 

ഷോപ്പിന്റെ കറാച്ചി എന്ന പേര് ഇന്ത്യാക്കാരുടെയും ഇന്ത്യൻ സൈന്യത്തിന്റെയും വികാരങ്ങളെ വ്രണപ്പെടുത്തുന്നുണ്ടെന്ന് ആരോപിച്ച് എംഎൻഎസ് നേതാക്കൾ നേരത്തെ വക്കീൽ നോട്ടീസ് അയച്ചിരുന്നു. പേര് മാറ്റണമെന്നതാണ് ഇവരുടെ ആവശ്യം. ചില ശിവസേനാ നേതാക്കളും ഇതേ ആവശ്യം ഉന്നയിക്കുന്നുണ്ട്. എന്നാൽ ഇത് പാർട്ടിയുടെ നയമല്ലെന്ന് സഞ്ജയ് റൌത്ത് വ്യക്തമാക്കിയതോടെ വലിയ പ്രശ്നങ്ങൾ പിന്നീട് ശിവസേനയുടെ ഭാഗത്തു നിന്നുണ്ടായില്ല. 

Latest News