പ്രണയ വിവാഹത്തിന്റെ മൂന്നാം നാള്‍ വധു കുഴഞ്ഞു വീണ് മരിച്ചു 

അഹമ്മദാബാദ്- ഗുജറാത്തിലെ വഡോധരയില്‍ നവവധു കോവിഡ് ബാധിച്ചു മരിച്ചു. വിവാഹത്തിന്റെ മൂന്നാം ദിനമാണ് ദാരുണമായ സംഭവം. കൃഷ്ണ ടൗണ്‍ഷിപ്പില്‍ താമസിക്കുന്ന ഹിമാന്‍ഷു ശുക്ലയുടെ ഭാര്യ മുക്തബെന്‍ സോളങ്കിയാണ് കുഴഞ്ഞുവീണ് മരിച്ചത്. ഇവരുടേത് പ്രണയവിവാഹമായിരുന്നു. മാര്‍ച്ച് ഒന്നിനായിരുന്നു ഹിമാന്‍ഷു ശുക്ലയും മുക്തബെന്‍ സോളങ്കിയും വിവാഹിതരായത്. വിവാഹസമയത്തുതന്നെ മുക്തയ്ക്ക് കടുത്ത പനിയുണ്ടായിരുന്നു. കുടുംബ ഡോക്ടര്‍ പനി മരുന്ന് നല്‍കി വിശ്രമിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനാല്‍ മുക്തയുടെ വീട്ടില്‍ തന്നെയാണ് വധൂവരന്‍മാര്‍ താമസിച്ചത്. മൂന്നാം ദിനം ഇവര്‍ ഹിമാന്‍ഷു ശുക്ലയുടെ വീട്ടിലേക്ക് പോകാനൊരുങ്ങി. മാതാപിതാക്കളോടും ബന്ധുക്കളോടും യാത്രപറയവേ പെട്ടെന്ന് മുക്ത കുഴഞ്ഞുവീഴുകയായിരുന്നു

Latest News