ന്യൂദല്‍ഹി- പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ച കോവാക്‌സിന്‍ 81 ശതമാനം ഫലപ്രദമാണെന്ന് മൂന്നാം ഘട്ട പരീക്ഷണ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഭാരത് ബയോടെക്. കോവിഡ്-19നെ പ്രതിരോധിക്കുന്നതില്‍ കോവാക്‌സിന്‍ 81 ശതമാനം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. യു.കെയില്‍ കണ്ടെത്തിയ ജനിതക മാറ്റം വന്ന കോവിഡ് വൈറസിനെതിരേയും ഇത് പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് ഭാരത് ബയോടെക് പ്രസ്താവനയില്‍ വ്യക്തമാക്കിയത്.
കഴിഞ്ഞ ജനുവരിയില്‍ അംഗീകാരം ലഭിച്ച കോവാക്‌സിന്‍ പരീക്ഷണ ഘട്ടങ്ങളെല്ലാം പൂര്‍ത്തിയാക്കാത്തതിനാല്‍ സുരക്ഷയെ സംബന്ധിച്ചു വലിയ ആശങ്ക ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ദല്‍ഹി എയിംസില്‍ നിന്ന് കോവാക്‌സിന്‍ ആണ് സ്വീകരിച്ചത്.