ഓഹിയോ- തന്റെ ആറ് വയസ്സുള്ള മകനെ കാണാനില്ലെന്ന പരാതിയുമായാണ് ബ്രിട്ട്നി ഗോസ്നി പൊലീസ് സ്റ്റേഷനിലെത്തിയത്. ഓഹിയോയിലെ മിഡിൽടൌൺ പൊലീസ് സ്റ്റേഷനിലേക്ക് ഗോസ്നി എത്തുമ്പോൾ കൂടെ അവരുടെ ബോയ്ഫ്രണ്ടും ഉണ്ടായിരുന്നു.
മിഡിൽടൌൺ പൊലീസ് ഉടനെ അന്വേഷണം തുടങ്ങി. വിവിധയിടങ്ങളിൽ കുട്ടിയുടെ ചിത്രം പതിച്ചുള്ള പോസ്റ്ററുകൾ സ്ഥാപിച്ചു. പക്ഷെ, പൊലീസിന്റെ പിന്നീടുള്ള അന്വേഷണത്തിലാണ് ഗോസ്നി തന്റെ മകനെ കൊലപ്പെടുത്തുകയായിരുന്നെന്ന് വെളിപ്പെട്ടത്.
29കാരിയായ ഗോസ്നി കുട്ടിയെ കൊല്ലുകയായിരുന്നു. ഒരു പാർക്കിൽ വെച്ച് വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം കുട്ടിയെ ഓഹിയോ നദിയിൽ ഏറിയുകയായിരുന്നു.
എന്തിനാണ് താൻ ഈ കൊല നടത്തിയതെന്ന് ഗോസ്നി ഇപ്പോഴും പറഞ്ഞിട്ടില്ലെന്ന് പൊലീസ് പറയുന്നു. പാർക്കിൽ ഉപേക്ഷിച്ച് പോകാനായിരുന്നു ഗോസ്നിയുടെ പ്ലാൻ. പക്ഷെ കുട്ടി പിന്നാലെ ഓടിയെത്തി. ഇതിനകം കാറെടുത്തു കഴിഞ്ഞിരുന്ന ഗോസ്നി അവനെ ഇടിച്ചിട്ട് ഓടിച്ചുപോയി. പിന്നീട് അരമണിക്കൂറിനു ശേഷം തിരിച്ചുവന്നു. കുട്ടി മരിച്ചു കഴിഞ്ഞിരുന്നു. കാറിന്റെ പിന്നിൽ കുട്ടിയുടെ ജഡം എടുത്തിച്ച് അവർ വീണ്ടും ഓടിച്ചു പോയി. ഓഹിയോ നദിയിൽ എറിഞ്ഞു.