മുംബൈ- ബോളിവഡ് നടന് അജയ് ദേവ്ഗന്റെ കാർ തടഞ്ഞ യുവാവിനെ അറസ്റ്റ് ചെയ്തതായി മുംബൈ പോലീസ് അറിയിച്ചു.
വിവാദ കാർഷിക നിയമങ്ങള്‍ക്കെതിരെ കർഷകർ തുടരുന്ന പ്രക്ഷോഭത്തെ വിമർശിച്ച നടന് കേന്ദ്ര സർക്കാരിനെ പിന്തുണച്ചത് വാർത്ത സൃഷ്ടിച്ചിരുന്നു. ഇയാള്‍ പഞ്ചാബിനെതിരാണെന്ന് ആക്രോശിച്ചാണ് യുവാവ് കാർ തടയാന്‍ ശ്രമിച്ചത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
Right or wrong ???? #ajaydevgan #FarmersProtest pic.twitter.com/h1IduZLT4v
— Aishwarya Kapoor (@aishkapoor) March 2, 2021
വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ രാവിലെ 8.55 ഓടെ നടന്ന സംഭവത്തില്‍ 28 കാരനെയാണ് അറസ്റ്റ് ചെയ്തത്. ഫിലിം സിറ്റിയിലേക്ക് ഷൂട്ടിംഗിനായി പോകുകയായിരുന്നു അജയ് ദേവ്ഗൺ.
ഇയാൾ പഞ്ചാബിന് എതിരാണ്. പഞ്ചാബ് ഇയാള്‍ക്ക് ഭക്ഷണം നൽകിയിട്ടുണ്ട്. ഭക്ഷണം എങ്ങനെ ദഹിക്കും, നാണമില്ലേ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് യുവാവ് മുഴക്കിയത്.
അഞ്ച് മുതൽ ഏഴ് മിനിറ്റ് വരെ കാർ തടഞ്ഞതായി ദിന്‍ദോഷി പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ പറഞ്ഞു. ഡ്രൈവറായ യുവാവ് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ കാറില്‍ അജയ് ദേവ്ഗനെ കണ്ടതിനെ തുടർന്നാണ് പ്രതിഷേധിച്ചത്.