ന്യൂദല്‍ഹി- കേരളമടക്കം രാജ്യത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പിയെ തോല്‍പിക്കാന്‍ ആഹ്വാനം ചെയ്ത് കര്‍ഷക കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച. ഈ ആഹ്വാനയുവമായി നേതക്കളെ തെരഞ്ഞെടുപ്പ് നടക്കുന്ന ഓരോ സംസ്ഥാനങ്ങളിലും അയക്കുമെന്ന് എസ്.കെ.എം വ്യക്തമാക്കി.
വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹിയില്‍ കര്‍ഷകര്‍ ആരംഭിച്ച പ്രക്ഷോഭം 100-ാം ദിവസം തികക്കുന്ന മാര്‍ച്ച് ആറിന് തലസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ എക്‌സ്പ്രസ് വേ ഉപരോധിക്കാനും എസ്.കെ.എം തീരുമാനിച്ചു. അന്ന് രാവിലെ 11 മണിമുതല്‍ അഞ്ച് മണിക്കൂര്‍ നേരത്തെക്ക് എക്‌സ്പ്രസ് വേയുടെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ റോഡ് തടയുമെന്ന് എസ്.കെ.എം നേതാവ് യോഗേന്ദ്ര യാദവ് സിംഘുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി മാര്‍ച്ച് 12 ന് കൊല്‍ക്കത്തയില്‍ പൊതുയോഗം സംഘടിപ്പിക്കും. ബംഗാളും കേരളവുമടക്കമുള്ള സംസ്ഥാനങ്ങളില്‍ കര്‍ഷക നേതാക്കള്‍ ബി.ജെ.പിക്കെതിരെ പ്രചാരണം നടത്തും. എല്ലാ സംസ്ഥാനങ്ങളിലും കര്‍ഷക നേതാക്കള്‍ പര്യടനം നടത്തുമെന്ന് എസ്.കെ.എം നേതാവ് ബല്‍ബീര്‍ സിംഗ് രാജേവാള്‍ അറിയിച്ചു.
ഞങ്ങള്‍ ഏതെങ്കിലുമൊരു പാര്‍ട്ടിക്കുവേണ്ടി പ്രചാരണം നടത്തില്ല. എന്നാല്‍ എല്ലായിടത്തും ബി.ജെ.പിയെ തോല്‍പിക്കാന്‍ കഴിയുന്നത് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം നല്‍കും. കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സന്നദ്ധമാവാത്ത ബി.ജെ.പി തോല്‍ക്കേണ്ടതാവശ്യമാണെന്നും രാജേവാള്‍ പറഞ്ഞു. കാര്‍ഷികവിളകള്‍ക്ക് താങ്ങുവിലയിലും വളരെ കുറഞ്ഞ വില മാത്രം ലഭിക്കുന്ന കര്‍ണായകയിലും നേതാക്കള്‍ പര്യടനം നടത്തും. വനിതാ ദിനമായ മാര്‍ച്ച് എട്ടിന് ദല്‍ഹിയിലെ പ്രക്ഷോഭം നയിക്കുക വനിതാ കര്‍ഷകരയാരിക്കുമെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.