ബംഗളൂരു- കർണാടക ജലവിഭവമന്ത്രി രമേശ് ജാർക്കിഹോളിക്കെതിരെ ലൈംഗിക പീഡന ആരോപണം. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചുവെന്നും ഇപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും കാണിച്ച് മനുഷ്യാവകാശ പ്രവർത്തകനായ ദിനേഷ് കാലഹള്ളിയാണ് പോലീസില്‍ പരാതി നല്‍കിയത്. സർക്കാർ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് ആരോപണം. വിഡിയോ സഹിതമാണ് ദിനേഷ് കാലഹള്ളി പോലീസിൽ പരാതി നൽകിയത്.
വൈദ്യുതി വകുപ്പിന് കീഴിലുള്ള കെപിടിസിഎല്ലിൽ ജോലി വാഗ്ദാനം ചെയ്ത് മന്ത്രി രമേശ് ജാർക്കിഹോളി 25കാരി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് ആരോപണം. പിന്നീട് ജോലി നൽകില്ലെന്ന് മന്ത്രി അറിയിച്ചതോടെയാണ് പെൺകുട്ടിയും കുടുംബവും ദിനേഷ് കാലഹള്ളിയെ സമീപിച്ചത്.
യുവതിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും യുവതി നേരിട്ട് പരാതി നൽകുമെന്നും ദിനേഷ് അറിയിച്ചു.