ന്യൂദല്‍ഹി- ഇന്ധന വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറയ്ക്കുന്നതിനായി കേന്ദ്ര ധനമന്ത്രാലയം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. പത്തു മാസത്തിനുള്ളില്‍ ക്രൂഡ് ഓയിലിന്റെ വില മൂന്നിരട്ടി ആയാണ് വര്‍ധിച്ചത്. അതോടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയും നിയന്ത്രണാതീതമായി വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങളോടും പെട്രോളിയം മന്ത്രാലയത്തോടും കൂടിയാലോചിച്ച് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറയ്ക്കാനുള്ള നീക്കത്തിലാണ് ധനമന്ത്രാലയം. മാര്‍ച്ച് മധ്യത്തോടെ ഇന്ധന വില വര്‍ധനവില്‍ പരിഹാരം കണ്ടെത്താനാകുമെന്നാണ് ധനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
നികുതി നിരക്ക് കുറയ്ക്കുന്നതിന് മുന്‍പ് ഇന്ധന വില സ്ഥിരമായി നിര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വീണ്ടും നികുതി നിരക്കില്‍ മാറ്റം വരാതിരിക്കാനാണിത്. റിപ്പോര്‍ട്ടിനോ ധനമന്ത്രാലയും പെട്രോളിയം മന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.