കോട്ടയം - ഇടതുമുന്നണി സീറ്റു വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതിനിടെ കോട്ടയത്തെ സ്ഥാനാര്‍ഥി സിപിഎം സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഏറ്റുമാനൂര്‍ എം.എല്‍.എ സുരേഷ് കുറുപ്പ്്്്, സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ തുടങ്ങിയവര്‍ ജനവിധി തേടുമോ എന്നതു സംബന്ധിച്ചു തീരുമാനം അടുത്ത ദിവസം നടക്കുന്ന യോഗത്തില്‍ നടക്കും. കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ അഡ്വ. അനില്‍കുമാറിന്റെ പേരും പരിഗണനയിലാണ്.
ജില്ലിയിലെ സി.പി.എം സിറ്റിംഗ് സീറ്റായ ഏറ്റുമാനൂരില്‍ സുരേഷ് കുറുപ്പിനെ മത്സരിപ്പിക്കുമോ എന്നതില്‍ തീര്‍ച്ചയില്ല. കുറുപ്പ് പാര്‍ലമെന്റിലും നിയമസഭയിലുമായി തുടര്‍ച്ചയായി മത്സരിക്കുകയാണ്. യു.ഡി.എഫില്‍ നിന്നും ഏറ്റുമാനൂര്‍ തിരികെ പിടിച്ചത്് കുറുപ്പാണ്. രണ്ടു തവണയായി അവിടെ വിജയിക്കുന്നു. ഇവിടെ മത്സരിക്കാനാണ് വാസവന്‍ ശ്രമിക്കുന്നത്.
അതേ സമയം സിറ്റിംഗ് എം.എല്‍.എമാരില്‍ വിജയസാധ്യതയുളളവരെ പരിഗണിക്കുമ്പോള്‍ കുറുപ്പിനെ ഒഴിവാക്കാനാവില്ല. അങ്ങനെയാണെങ്കില്‍ വീണ്ടും കുറുപ്പ് തന്നെ രംഗത്തു വന്നേക്കും. ഇക്കുറി കേരള കോണ്‍ഗ്രസ് മാണി വിഭാഗം കൂടി ഒപ്പമുളളതിനാല്‍ ഏറ്റുമാനൂര്‍ ഇടതുമുന്നണി വിജയം ഉറപ്പാക്കിയ മണ്ഡലങ്ങളിലൊന്നാണ്.
കേരള കോണ്‍ഗ്രസ് എമ്മിന് കടുത്തുരുത്തി, പാലാ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി എന്നിവയാകും നല്‍കുക. പൂഞ്ഞാര്‍ സി.പി.എം. ഏറ്റെടുത്താല്‍ പകരം ഏറ്റുമാനൂര്‍ കേരള കോണ്‍ഗ്രസ് എം ചോദിക്കും. കാഞ്ഞിരപ്പള്ളി വിട്ടുകൊടുക്കുന്ന സി.പി.ഐ.ക്ക് പകരം സീറ്റ് കൊടുക്കണം. ഇത് കോട്ടയത്തുതന്നെ ആകണമെന്നില്ല. മറ്റുജില്ലകളില്‍ സീറ്റ് നല്‍കിയാലും മതിയാകും.