ഷാർജയില്‍നിന്നുള്ള ഇന്‍ഡിഗോ വമാനം പാക്കിസ്ഥാനില്‍ ഇറക്കിയെങ്കിലും രോഗിയെ രക്ഷിക്കാനായില്ല

ലഖ്നൗ- യാത്രക്കാരന് അടിയന്തര ചികിത്സ ആവശ്യമായതിനെ തുടർന്ന് ഷാർജിയില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനം

പാക്കിസ്ഥാനിലെ കറാച്ചിയില്‍ ഇറക്കി. യു.എ.ഇയില്‍നിന്ന് ലഖ്നൗവിലേക്ക വന്ന വിമാനം പാക്കിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയില്‍ ഇറക്കിയെങ്കിലും രോഗിയെ രക്ഷപ്പെടുത്താനായില്ല.

വിമാനം ഇറങ്ങുമ്പോഴേക്കും യാത്രക്കാരന്‍ മരിച്ചിരുന്നുവെന്ന് ഇന്‍ഡിഗോ എയർലൈന്‍സ് അറിയിച്ചു. എയർപോർട്ടിലെ മെഡിക്കല്‍ സംഘം പരിശോധിച്ച ശേഷമാണ് രോഗി മരിച്ച വിവരം സ്ഥിരീകരിച്ചത്.

Latest News