ബീജിംഗ്- ഐഫോണിന് ഓണ്‍ലൈന്‍ ഓർഡർ ചെയ്ത ചൈനീസ് വനിതക്ക് ലഭിച്ചത് ആപ്പിള്‍ സ്വാദുള്ള തൈര്.
ആപ്പിള്‍ കമ്പനിയുടെ ഔദ്യോഗിക വെബ് സൈറ്റിലാണ് ചൈനീസ് വനിത ഐഫോണ്‍ 12 പ്രോ മാക്സിന് ഓർഡർ ചെയ്തിരുന്നത്. കൊറിയർ പാക്കേജ് അവർ നേരിട്ട് സ്വീകരിച്ചിരുന്നില്ല. താമസ കേന്ദ്രത്തിലെ ലോക്കറില്‍ നിക്ഷേപിച്ച് കൊറിയർ ജീവനക്കാരന്‍ മടങ്ങുകയായിരുന്നു.
പാർസല്‍ പൊട്ടിച്ചുനോക്കിയപ്പോഴാണ് ആപ്പിള്‍ ഡ്രിങ്ക് ലഭിച്ചത്. ആപ്പിള്‍ കമ്പനിയും കൊറിയർ സ്ഥാപനവും സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണ്.