തിരുവനന്തപുരം- പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ ബാലനുമായി നടന്ന ചർച്ച ഫലപ്രദമായിരുന്നുവെന്ന് സമരം നടത്തുന്ന ഉദ്യോഗാർഥികൾ വ്യക്തമാക്കി. ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മന്ത്രി എ.കെ ബാലൻ അറിയിച്ചതായും സമരനേതാക്കൾ വ്യക്തമാക്കി. ലാസ്റ്റ് ഗ്രേഡ് സർവന്റിന്റെ ജോലി സമയം എട്ടു മണിക്കൂറായി നിജപ്പെടുത്താനും ബാക്കി സമയത്തേക്കുള്ള ജോലിക്ക് റാങ്ക് ലിസ്റ്റിൽനിന്നുള്ളവരെ നിയോഗിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടുമെന്നും സർക്കാർ അറിയിച്ചതായി സമരക്കാർ വ്യക്തമാക്കി. സമരം അവസാനിപ്പിച്ചുവെന്നും നേതാക്കൾ വ്യക്തമാക്കി.