ചെന്നൈ- തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തമിഴ്‌നാട്ടില്‍ രാഷ്ട്രീയരംഗം ചൂടായി. ബി.ജെ.പിക്ക് 23 സീറ്റുകള്‍ നല്‍കാമെന്ന് അണ്ണാ ഡി.എം.കെ. ഖുഷ്ബു, ഗൗതമി തുടങ്ങിയ സിനിമാ താരങ്ങള്‍ മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന. അതിനിടെ, നടന്‍ ശരത് കുമാര്‍ മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ ഹാസനെ സന്ദര്‍ശിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ശരത് കുമാറിന്റെ സമത്വ മക്കള്‍ കക്ഷി കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുമായി സഹകരിക്കും. ഇതിന് മുന്നോടിയായാണ് കൂടിക്കാഴ്ച നടത്തിയത്.
എന്‍.ഡി.എ സഖ്യകക്ഷിയായിരുന്നു സമത്വ മക്കള്‍ കക്ഷി. ആള്‍വാര്‍പേട്ടിലെ ഓഫിസിലെത്തിയാണ് കമല്‍ ഹാസനെ കണ്ടത്. മാര്‍ച്ച് ഒന്നു മുതല്‍ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ആരംഭിക്കും. മാര്‍ച്ച് മൂന്നിനാണ് കമല്‍ ഹാസന്‍ പ്രചാരണം ആരംഭിക്കുന്നത്.ഡി.എം.കെയുടെ കോട്ടയായ ചെപോക്ക് മണ്ഡലത്തിലാകും കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പിയിലെത്തിയ നടി ഖുശ്ബു മത്സരിക്കുമെന്നാണ് സൂചന. ഡി.എം.കെ യുവജന വിഭാഗം നേതാവ് ഉദയനിധി സ്റ്റാലിനായിരിക്കും എതിരാളി.