ന്യൂദൽഹി- മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും ലീഗുമായി ഒരു ബന്ധത്തിനും ബി.ജെ.പി തയാറല്ലെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി.
ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന് മുസ്ലീം ലീഗിനെ എൻഡിഎയിലേക്ക് ക്ഷണിച്ചതിനെ കുറിച്ചാണ് പ്രഹ്ലാദ് ജോഷിയുടെ പ്രതികരണം.
വര്‍ഗീയ നിലപാട് തിരുത്തി വന്നാല്‍ ലീഗിനെ എൻഡിഎ ഉള്‍ക്കൊള്ളുമെന്നാണ് ശോഭാ സുരേന്ദ്രൻ പറഞ്ഞിരുന്നത്. കോൺഗ്രസ് മുങ്ങുന്ന കപ്പലാണെന്നും സിപിഎമ്മുമായി സഹകരിക്കാൻ ലീഗിന് കഴിയില്ലെന്നും ആ സാഹചര്യത്തിൽ ലീഗിന് നല്ലത് എൻഡിഎയാണെന്നുമാണ് ശോഭാ സുരേന്ദ്രന് അഭ്രപ്രായപ്പെട്ടിരുന്നത്.






