തിരുവനന്തപുരം- ഇടതുമുന്നണിയുടെ വികസന മുന്നേറ്റ ജാഥ സമാപിച്ചതിന് പിന്നാലെ തെക്കൻ മേഖല ജാഥ ക്യാപ്റ്റൻ ബിനോയ് വിശ്വം എം.പിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബിനോയ് വിശ്വം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബിനോയ് വിശ്വത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാര്യമായ ലക്ഷണങ്ങളില്ലെങ്കിലും നിരീക്ഷണത്തിൽ തുടരും. അടുത്ത ദിവസങ്ങളിൽ താനുമായി ഇടപഴകിയവരെല്ലാം ടെസ്റ്റിന് വിധേയരാകണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
ഇന്നലെ വൈകിട്ടാണ് ജാഥ തിരുവനന്തപുരത്ത് സമാപിച്ചത്. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.