മലപ്പുറം- ഹാഗിയ സോഫിയ ലേഖനത്തിന്റെ പേരിൽ താൻ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് മുസ്്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ക്രൈസ്തവ വിഭാഗത്തെ വേദനിപ്പിക്കാനായിരുന്നില്ല ലേഖനമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ക്രൈസ്തവരോട് എന്നും ആദരവ് പുലർത്തുന്നവരാണ് പാണക്കാട് കുടുംബത്തിലുള്ളത്. തന്റെ പിതാവാണ് മലപ്പുറത്ത് ക്രിസ്ത്യൻ പള്ളി നിർമിക്കുന്നതിനുള്ള തടസം നീക്കിയതെന്നും സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. ക്രൈസ്തവ വിഭാഗങ്ങളുടെ ആവശ്യം യു.ഡി.എഫ് അനുഭാവത്തോടെ പരിഗണിക്കുമെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.