ന്യൂയോര്‍ക്ക്- അയല്‍ക്കാരിയുടെ വീട്ടില്‍ കടന്നുകയറി അവരെ കുത്തിക്കൊലപ്പെടുത്തിയശേഷം ശരീരത്തില്‍ നിന്ന് ഹൃദയം പറിച്ചെടുത്ത് ഉരുളക്കിഴങ്ങു കൂട്ടി കറി വച്ച് ബന്ധുക്കള്‍ക്ക് നല്‍കി. കേള്‍ക്കുമ്പോള്‍ ഇതൊരു കഥയാണോയെന്ന് തോന്നുമെങ്കിലും ഇത് നടന്ന സംഭവമാണ്. അമേരിക്കയിലെ ഒക്ലഹോമയിലാണ് സംഭവം. കൊലപാതകം നടത്തിയ ലോറന്‍സ് പോള്‍ ആന്‍ഡേഴ്‌സനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് കൂടാതെ മറ്റ് രണ്ട് പേരെ കൂടി ഇയാള്‍ കൊലപ്പെടുത്തിട്ടുണ്ട്. ദീര്‍ഘകാല ക്രിമിനല്‍ റെക്കോര്‍ഡ് ഉള്ള ആളാണ് ആന്‍ഡേഴ്‌സന്‍. ലഹരിമരുന്ന് കേസില്‍ 2017 ല്‍ 20 വര്‍ഷം ശിക്ഷിക്കപ്പെട്ടെങ്കിലും പൊതുമാപ്പിന് അര്‍ഹനായി ഇയാള്‍ ജയില്‍മോചിതനാകുകയായിരുന്നു. ജയില്‍ മോചിതനായി ഏതാനും ആഴ്ച്ചകള്‍ പിന്നിട്ടപ്പോഴാണ് വീണ്ടും മൂന്നുപേരെ കൊന്നത്. അയല്‍ക്കാരിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയശേഷം അവരെ കുത്തിക്കൊന്നശേഷം അവരുടെ ശരീരത്തില്‍നിന്ന് ഹൃദയം പറിച്ചെടുക്കുകയും ശേഷം ആ ഹൃദയവുമായി ബന്ധുവിന്റെ വീട്ടിലെത്തിയ ഇയാള്‍ ഉരുളക്കിഴങ്ങ് ചേര്‍ത്ത് ഉണ്ടാക്കിയ വിഭാത്തില്‍ ഹൃദയവും പാകം ചെയ്ത് ബന്ധുവിനും ഭാര്യയ്ക്കും വിളമ്പുകയായിരുന്നു.
അതിന് ശേഷം ബന്ധുവിനെയും അവരുടെ നാലുവയസ്സുകാരി ചെറുമകളെയും ക്രൂരമായി കൊലപ്പെടുത്തി. ഇയാളുടെ ആക്രമണത്തില്‍ ബന്ധുവിന്റെ ഭാര്യയ്ക്ക് ഗുരുതര പരുക്കേല്‍ക്കുകയും അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ധവിശ്വാസത്തിന്റെ പേരിലാണ് ലോറന്‍സ് ഹൃദയം പാകം ചെയ്തതെന്നാണ് പോലീസ് കോടതിയെ അറിയിച്ചു. കുറ്റകൃത്യത്തിനായി ഇയാള്‍ ഉപയോഗിച്ച പാചക പാത്രങ്ങളും മറ്റും കണ്ടെടുത്തിട്ടുണ്ട്.