ന്യൂദല്‍ഹി- കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് കേരളത്തില്‍ ഉള്‍പ്പടെ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളില്‍ പോളിംഗ് ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിച്ചു. കേരളത്തില്‍ പോളിംഗ് ബൂത്തുകളുടെ എണ്ണത്തില്‍ 89.65 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടാവുക. സംസ്ഥാനത്ത് മൊത്തം 40,771 പോളിംഗ് ബൂത്തുകള്‍ ഉണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പത്രസമ്മേളനത്തില്‍ പറഞ്ഞു. 2016ല്‍ 21,794 പോളിംഗ് ബൂത്തുകളാണ് ഉണ്ടായിരുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ വോട്ടിംഗ് സമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ചിട്ടുമുണ്ട്. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിക്കും
പ്രശ്‌ന സാധ്യതയുള്ള ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തും. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി റോഡ് ഷോകള്‍ക്ക് അനുമതിയുണ്ട്.