Sorry, you need to enable JavaScript to visit this website.

ജിഗ്നേഷ് സ്വതന്ത്രനായി മത്സരിക്കും

അഹമ്മദാബാദ്- ഗുജറാത്തിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന വഡ്ഗാം മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുമെന്ന് ദലിത് നേതാവ് ജിഗ്നേഷ് മേവാനി അറിയിച്ചു. ഈ സീറ്റിലേക്കുള്ള സ്ഥാനാർഥിയെ കോൺഗ്രസ് ഇതേവരെ പ്രഖ്യാപിച്ചിട്ടില്ല. ബി.ജെ.പിയുടെ 22 വർഷത്തെ ഭരണത്തെ തുറന്നുകാണിക്കാൻ അവരുമായി നേരിട്ടുള്ള മത്സരം ആവശ്യമാണെന്ന് ജിഗ്നേഷ് അഭിപ്രായപ്പെട്ടു. ബി.ജെ.പി ഒഴികെയുള്ള മറ്റ് രാഷ്ട്രീയ പാർട്ടികളോടും സ്വതന്ത്രരോടും ഈ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം പിൻവലിക്കണമെന്നും ജിഗ്നേഷ് ആവശ്യപ്പെട്ടു. മത്സരിക്കാനുള്ള ആഗ്രഹം ജിഗ്നേഷ് നേരത്തെ തന്നെ കോൺഗ്രസിനെ അറിയിച്ചിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിരുന്നില്ല. 
 

Latest News