ഹൈദരാബാദ്- പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടതിന് ഹൈദരാബാദിൽ വിദ്യാർഥിയെ പോലീസ് 21 മണിക്കൂർ ചോദ്യം ചെയ്തു. നാലാം വർഷ നിയമവിദ്യാർഥി ആരിഫ് മുഹമ്മദിനെയാണ് പോലീസ് പിടികൂടിയത്. ബഞ്ചാര സ്വദേശിയായ മുഹമ്മദ് ആരിഫിനെയാണ് മഫ്ത്തിയിലെത്തിയ പോലീസ് പിടികൂടിയത്. മെഹ്ദി പട്ടണത്തിൽ ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് അറസ്റ്റ്. പ്രമുഖ ഓൺലൈൻ ആക്ടിവിസ്റ്റ് രാം സുബ്രഹ്മണ്യം പോസ്റ്റ് ചെയ്ത പരാമർശം ഷെയർ ചെയ്തതിനാണ് ആരിഫിനെ പോലീസ് പിടികൂടിയത്.