Sorry, you need to enable JavaScript to visit this website.

ശിവകാശിയില്‍ പടക്കശാലയിലെ  സ്‌ഫോടനം, ആറ്  പേര്‍ കൊല്ലപ്പെട്ടു

ചെന്നൈ- തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്കശാലയിലെ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സഖ്യ ഉയരാനിടയുണ്ട്. കല്ലൈക്കുറിച്ചിയിലെ പടക്കഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. നിരവധി തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഈ വര്‍ഷം ശിവകാശിയില്‍ നടക്കുന്ന മൂന്നാമത് അപകടമാണ് ഇത്. ഫാന്‍സി പടക്കങ്ങളാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. കെട്ടിടങ്ങള്‍ സ്‌ഫോടനത്തില്‍ ചിതറി തെറിച്ചു. കെമിക്കലുകള്‍ പടര്‍ന്ന് കിടക്കുന്നതിനാല്‍ അതിവേഗം അഗ്‌നിശമന സേനാ വിഭാഗം സംഭവ സ്ഥലത്തെത്തി. ഇവര്‍ മറ്റൊരു സ്‌ഫോടനം നടക്കില്ലെന്ന് ഉറപ്പാക്കാനുള്ള തീവ്ര ശ്രമത്തിലാണ്. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനാണ് ശ്രമം.  സ്‌ഫോടനത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. 

Latest News